Top

'കോണ്‍ഗ്രസില്‍ മൂന്നിലൊന്ന് കള്ളവോട്ടര്‍മാരോ'?; അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള 3000 വോട്ടര്‍മാരുടെ മേല്‍വിലാസമില്ലെന്ന് എം വി ജയരാജന്‍

ലഭിച്ച ഫോണ്‍ നമ്പറുകളില്‍ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ വിളിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്നാണ് ലഭിക്കുന്ന സന്ദേശം

13 Oct 2022 8:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസില്‍ മൂന്നിലൊന്ന് കള്ളവോട്ടര്‍മാരോ?; അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള 3000 വോട്ടര്‍മാരുടെ മേല്‍വിലാസമില്ലെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായി ഹൈക്കമാന്‍ഡ് തയ്യാറാക്കിയ മൂന്നിലൊന്ന് വോട്ടര്‍മാരും വ്യാജന്മാരാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബാലറ്റ് പേപ്പര്‍ മാധ്യമങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് റിട്ടേണിങ്ങ് ഓഫീസര്‍ വോട്ടര്‍പട്ടിക ആയിരുന്നില്ലേ ആദ്യം പ്രസിദ്ധീകരിക്കേണ്ടിയിരുന്നതെന്നും എം വി ജയരാജന്‍ ചോദിച്ചു.

'വോട്ടര്‍പട്ടിക പ്രകാരം 9000 പേര്‍ വോട്ട് ചെയ്യണം. 3000 വോട്ടര്‍മാരുടെ മേല്‍വിലാസം റിട്ടേണിങ്ങ് ഓഫീസറുടെ കൈയ്യില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ നിന്നും ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്തു', എം വി ജയരാജന്‍ പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കോണ്‍ഗ്രസ്സില്‍ മൂന്നിലൊന്ന് കള്ളവോട്ടര്‍മാരോ? ഒക്‌ടോബര്‍ 17നാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഏറ്റവും വലിയ ജനാധിപത്യ കക്ഷിയായിട്ടാണ് കോണ്‍ഗ്രസ് അറിയപ്പെടുന്നത്. വോട്ടര്‍പട്ടിക പ്രകാരം 9000 പേര്‍ വോട്ട് ചെയ്യണം. 3000 വോട്ടര്‍മാരുടെ മേല്‍വിലാസം റിട്ടേണിങ്ങ് ഓഫീസറുടെ കൈയ്യില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ നിന്നും ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്തു.

എന്നിട്ടും 1015 പേരെ കാണാനില്ലെന്നാണ് മനോരമ റിപ്പോര്‍ട്ട്. ലഭിച്ച ഫോണ്‍ നമ്പറുകളില്‍ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ വിളിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്നാണ് ലഭിക്കുന്ന സന്ദേശം. കോണ്‍ഗ്രസ് ഹൈക്കമാന്റ് തയ്യാറാക്കിയ മൂന്നിലൊന്ന് വോട്ടര്‍മാരും വ്യാജന്മാരാണെന്നാണ് അനുമാനിക്കേണ്ടത്.

ബാലറ്റ് പേപ്പര്‍ മാധ്യമങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് റിട്ടേണിങ്ങ് ഓഫീസര്‍ വോട്ടര്‍പട്ടിക ആയിരുന്നില്ലേ ആദ്യം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്? തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി റിട്ടേണിങ്ങ് ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന ചുമതലക്കാരെയും നിശ്ചയിച്ചു. ഒക്‌ടോബര്‍ 19നാണ് വോട്ടെണ്ണല്‍ എന്നും പ്രഖ്യാപിച്ചു. എന്നിട്ടും വോട്ടര്‍ പട്ടിക മാത്രം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ട്? വ്യാജവോട്ടര്‍മാരാണ് കോണ്‍ഗ്രസ്സില്‍ എന്നതല്ലേ സത്യം?

Story highlights: MV Jayarajan about congress presidential election

Next Story

Popular Stories