Top

'കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ'; എന്തിന് സിപിഐഎമ്മിനോട് വിരോധമെന്ന് എംവി ജയരാജന്‍

നേരത്തെ കോണ്‍ഗ്രസിന്റെ ചില പരിപാടികളില്‍ സിപിഐഎം നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്.

6 April 2022 6:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ; എന്തിന് സിപിഐഎമ്മിനോട് വിരോധമെന്ന് എംവി ജയരാജന്‍
X

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ എംപിയും കെ വി തോമസും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സെമിനാറില്‍ സംസാരിക്കുന്ന വിഷയം രാജ്യത്തെ ബാധിക്കുന്നതാണ്. ദേശീയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം നാടിന് അറിയാന്‍ താല്‍പര്യം ഉണ്ട്. അതിനാലാണ് സിപിഐഎം ക്ഷണിച്ചത്. വരില്ലെന്ന് കെവി തോമസ് അറിയിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിന്റെ ചില പരിപാടികളില്‍ സിപിഐഎം നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. എന്തിനാണ് സിപിഐഎം നേതാക്കളോട് കോണ്‍ഗ്രസിന് വിരോധം. അത് വ്യക്തമാക്കുന്നത് ബിജെപിയോടുള്ള പ്രണയമാണെന്നും ജയരാജന്‍ പറഞ്ഞു. സിപിഐഎമ്മിലേക്ക് വരുമോ ഇല്ലയോയെന്ന രാഷ്ട്രീയ തീരുമാനങ്ങളെല്ലാം എടുക്കേണ്ടത് കെ വി തോമസാണ്. കോണ്‍ഗ്രസിന്റെ നേതാവായ കെവി തോമസിനെയാണ് തങ്ങള്‍ സെമിനാറിന് ക്ഷണിച്ചതെന്നും ജയരാജന്‍ പറഞ്ഞു.

23ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിലേക്കാണ് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനേയും കെവി തോമസിനേയും ക്ഷണിച്ചത്. എന്നാല്‍, സിപിഐഎമ്മിന്റെ പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഹൈക്കമാന്‍ഡും കെപിസിസി പ്രസിഡന്റിന്റെ തീരുമാനത്തിനൊപ്പം നിന്നതോടെ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍മാറിയിരുന്നു. സെമിനാറില്‍ പങ്കെടുക്കുന്നവരുടേതായി സിപിഐഎം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട പട്ടികയില്‍ കെവി തോമസിന്റെ പേരുണ്ട്. ഇതോടെ കെവി തോമസ് സെമിനാറില്‍ പങ്കെടുത്തേക്കുമെന്ന അഭ്യൂഹമുയര്‍ന്നത്.

Next Story