Top

'വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും'; അപര്‍ണയെ സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദും കൂടെയുണ്ടായിരുന്നു.

11 Dec 2022 1:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും; അപര്‍ണയെ സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍
X

കോഴിക്കോട്: മേപ്പാടി പോളിടെക്‌നിക് കോളേജില്‍ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിനിരയായ എസ്എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സന്ദര്‍ശിച്ചു.

ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അപര്‍ണയെ മെഡിക്കല്‍ കോളേജിലെ വാര്‍ഡിലെത്തിയാണ് ഗോവിന്ദന്‍ സന്ദര്‍ശിച്ചത്. അക്രമികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് അപര്‍ണയുടെ മാതാപിതാക്കള്‍ക്ക് എംവി ഗോവിന്ദന്‍ ഉറപ്പുനല്‍കി. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ മുഹമ്മദും കൂടെയുണ്ടായിരുന്നു.

എംവി ഗോവിന്ദന്‍ പറഞ്ഞത്: ''അപർണ സുഖം പ്രാപിച്ച് വരികയാണ്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അപർണയെ സന്ദർശിച്ചു. വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ വലതു വിദ്യാർത്ഥി സംഘടന നേതൃത്വം നൽകുന്ന ലഹരി സംഘത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിലാണ് സഖാവ് അതി ക്രൂരമായി മർദ്ദിക്കപ്പെട്ടത്. അപർണ മിടുക്കിയായി തന്നെ തിരിച്ചു വരും. ലഹരി മാഫിയക്കെതിരായ പോരാട്ടങ്ങൾ സഖാവ് തുടരുക തന്നെ ചെയ്യും.''

Next Story