Top

'എംഎല്‍എ സ്ഥാനം രാജിവെക്കില്ല'; പാര്‍ട്ടി തീരുമാനമെന്ന് എം വി ഗോവിന്ദന്‍

9 Sep 2022 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎല്‍എ സ്ഥാനം രാജിവെക്കില്ല; പാര്‍ട്ടി തീരുമാനമെന്ന് എം വി ഗോവിന്ദന്‍
X

കണ്ണൂര്‍: എംഎല്‍എ സ്ഥാനം രാജി വെക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എംഎല്‍എ സ്ഥാനം രാതി വെക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നേരത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎല്‍എ പദവിയില്‍ തുടര്‍ന്നുകൊണ്ടായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം എല്ലാ മേഖലയിലും മുന്നേറുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വികസനം വരുന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. കെ റെയില്‍ ഉള്‍പ്പടെ എല്ലാം അത്യാവശ്യ കാര്യമാണ്. വിഴിഞ്ഞം പ്രശ്‌നത്തില്‍ പരിഹാരം കാണാനുള്ള നടപടിയാണ് സര്‍ക്കാരിന്റേതെന്നും സിപിഐഎം സെക്രട്ടറി പറഞ്ഞു.

ഭരണഘടനാ സംവിധാനങ്ങളിലൊക്കെയും ആര്‍എസ്എസിനെ പോലുള്ള സംഘടനകള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വിമര്‍ശിച്ചു. വലിയ അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ഭരണത്തില്‍ നിന്നും ബിജെപിയെ താഴെയിറക്കുക എന്നത് പ്രധാനമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: MV Govindan Says He Will Not Resign MLA Seat

Next Story