Top

'എഎപിയും ട്വന്റി 20യും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖം'; അവരുടെ വോട്ടുകള്‍ പൂര്‍ണമായി എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

17 May 2022 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എഎപിയും ട്വന്റി 20യും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖം; അവരുടെ വോട്ടുകള്‍ പൂര്‍ണമായി എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍
X

തൃക്കാക്കര: ഉപ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ പൂര്‍ണമായി എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടാണോ ട്വന്റി ട്വന്റിക്ക് പോയത് അവിടേക്ക് തന്നെ തിരികെ പോകും. ഉപതെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി ഭരണത്തെ ബാധിക്കില്ലെന്നും അതിന് രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

എഎപിയും ട്വന്റി 20 ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് ബൂര്‍ഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോണ്‍ഗ്രസാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിനോട് മാപ്പ് പറയണമെന്ന ആവശ്യം അംഗീകരിക്കില്ല. സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നത് ഏതെങ്കിലും വ്യക്തികളെയോ കമ്പനിയെയോ നോക്കിയല്ല. കിറ്റെക്‌സിനോട് പകപോക്കലില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ത്യയില്‍ ഭരണം പിടിച്ചത് പോലെ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ള വ്യത്യസ്തമാണ്. അതുകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ നടക്കില്ലെന്നും മന്ത്രി പറഞ്ഞു.

STORY HIGHLIGHTS: MV Govindan says he does not expect the LDF to get the full votes of the A AP and the Twenty20 in the by-elections

Next Story