'ഒന്നും ചെയ്യാത്തത് കൊണ്ടാണ് എംപിമാര്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറയുന്നത്'; പരിഹസിച്ച് എം വി ഗോവിന്ദന്
13 Jan 2023 11:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് എം പിമാരുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എംപിമാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ ഇല്ലെന്ന് പറയുന്നതെന്നുമാണ് എം വി ഗോവിന്ദന്റെ പരിഹാസം.
ആലപ്പുഴയിലെ പ്രശ്നം പരിഹരിക്കുമെന്ന് എം വി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനപരമായ പരിശോധന സിപിഐഎമ്മിന്റെ രീതിയാണ്. ഏരിയ കമ്മിറ്റി അംഗം ഷാനവാസിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. തെറ്റായ ഒരു പ്രവണതകള്‍ക്കും പാര്‍ട്ടി കൂട്ട് നില്‍ക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അതേസമയം കേന്ദ്ര സര്‍ക്കാരിനേയും ആര്‍എസ്എസിനേയും എം വി ഗോവിന്ദന് രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനദ്രോഹ നിലപാട് സ്വീകരിക്കുന്നു. കേന്ദ്രത്തിനെതിരെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ പ്രചരണ ജാഥ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Story highlights: MV Govindan mocks Congress MP's
- TAGS:
- MV Govindan
- CPIM
- CONGRESS
- Kerala