Top

'ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറി'; ജീവിക്കുന്ന ഇതിഹാസമാണ് പുഷ്പനെന്ന് എംവി ഗോവിന്ദന്‍

വെള്ളിയാഴ്ച രാവിലെയാണ് എംവി ഗോവിന്ദന്‍ പുഷ്പനെ സന്ദര്‍ശിച്ചത്.

9 Sep 2022 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറി; ജീവിക്കുന്ന ഇതിഹാസമാണ് പുഷ്പനെന്ന് എംവി ഗോവിന്ദന്‍
X

തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വെള്ളിയാഴ്ച രാവിലെയാണ് എംവി ഗോവിന്ദന്‍ പുഷ്പനെ സന്ദര്‍ശിച്ചത്.

''ഹൃദയരക്തം കൊണ്ട് ചെറുത്തുമുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസമാണ് സഖാവ് പുഷ്പന്‍. സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ സഖാവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് നേരിട്ടെത്തി സഖാവിനെ കണ്ടു.''-ഗോവിന്ദന്‍ പറഞ്ഞു. വിവരങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ എന്ന ഗോവിന്ദന്റെ ചോദ്യത്തിന് എല്ലാം അറിഞ്ഞുവെന്ന് പുഞ്ചിരിയോടെ പുഷ്പന്‍ മറുപടി നല്‍കുകയും ചെയ്തു.


ഭാര്യയും മഹിള അസോസിയേഷന്‍ ജില്ല സെക്രട്ടറിയുമായ പി കെ ശ്യാമള, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ ചന്ദ്രന്‍, ജില്ല സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രന്‍, ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, നേതാക്കളായ കെകെ സുധീര്‍കുമാര്‍, എന്‍ അനില്‍കുമാര്‍, വി കെ രാകേഷ്, വി ഉദയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, പി മനോഹരന്‍ എന്നിവരും ഗോവിന്ദന്‍ മാസ്റ്ററിനൊപ്പം ഉണ്ടായിരുന്നു.

Next Story