Top

തദ്ദേശ ഫണ്ട്; കെഎന്‍ ബാലഗോപാലിനെ എതിര്‍ത്ത് എംവി ഗോവിന്ദന്‍

12 Oct 2021 8:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ ഫണ്ട്; കെഎന്‍ ബാലഗോപാലിനെ എതിര്‍ത്ത് എംവി ഗോവിന്ദന്‍
X

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അധികാരം കവര്‍ന്നെടുക്കലാണിതെന്ന് നിയമസഭയില്‍ എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് മന്ത്രി പറഞ്ഞു. ഉത്തരവിനെതിരായെ നിയമസാധുത പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ധനവകുപ്പിന്റെ ഉത്തരവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരത്തെ ബാധിക്കും. അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. തദ്ദേശവകുപ്പുമായി കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനത് ഫണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാനെന്ന ആക്ഷേപം ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തള്ളി. അതേസമയം തദ്ദേശ വകുപ്പുമായി കൂടിയാലോചിക്കാതെയാണ് തീരുമാനമെന്ന് മന്ത്രി സമ്മതിക്കുന്നു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇരു വകുപ്പുകളും തമ്മിലുള്ള ഭിന്നത പരസ്യമായത്. അധികാരം കവര്‍ന്നെടുക്കാനോ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനോ അല്ല ഉത്തരവെന്ന് ധനമന്ത്രി പറഞ്ഞു.

Next Story