Top

'ബിജെപിയും ഗവര്‍ണറും ഒരേ തൂവല്‍പക്ഷികള്‍'; ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്ക് ഉണ്ടെന്ന് എം വി ഗോവിന്ദന്‍

'സര്‍വകലാശാലകളില്‍ നിയമപരമായിട്ടല്ലാത്ത നിയമനം നടത്തിയാല്‍ പരിശോധിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. തെളിവുണ്ടെകില്‍ ഉണ്ടാവട്ടെ. അതില്‍ കൃത്യത വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്'

17 Sep 2022 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയും ഗവര്‍ണറും ഒരേ തൂവല്‍പക്ഷികള്‍; ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്ക് ഉണ്ടെന്ന് എം വി ഗോവിന്ദന്‍
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐഎം സ്ംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവര്‍ത്തനം ആണ് അദ്ദേഹം കാണിക്കുന്നത്. ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമത്തിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ആണ് അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതെന്നും മുന്‍കൂട്ടി നിശ്ചയിച്ചതല്ലായിരുന്നുവന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'സര്‍വകലാശാലകളില്‍ നിയമപരമായിട്ടല്ലാത്ത നിയമനം നടത്തിയാല്‍ പരിശോധിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. തെളിവുണ്ടെകില്‍ ഉണ്ടാവട്ടെ. അതില്‍ കൃത്യത വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്. ഒന്നും മറച്ചു വയ്ക്കാനില്ല. സമചിത്തത നഷ്ടപ്പെട്ടോ എന്ന ചിന്ത ജനങ്ങള്‍ക്ക് ഉണ്ടാവുന്ന തരത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്ക് ഉണ്ട്', സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

11 ബില്ലുകളില്‍ ഭരണഘടനപരമായ നിലപാട് സ്വീകരിക്കണം. പ്രതിപക്ഷത്തിന് വേണ്ടിയുള്ള പ്രധാന ചുമതലയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ബിജെപി പിന്തുണച്ചതില്‍ നിന്നും കാര്യം മനസിലായി. അവര്‍ ഒരേ തൂവല്‍പക്ഷികളാണ്. ഗവര്‍ണര്‍ക്ക് പിന്നിലുള്ളത് ആര്‍എസ്എസ് ആയിരിക്കുമെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

തെറ്റായ വഴികളിലേക്ക് പോകാന്‍ ഗവര്‍ണറേ നയിക്കുന്നത് അവരാണ്. ബില്ലില്‍ ഗവര്‍ണര്‍ കടുംപിടിത്തം തുടര്‍ന്നാല്‍ ഭരണഘടനപരമായ വഴികള്‍ സ്വീകരിക്കും. ഗവര്‍ണര്‍ പദവിയോട് ഭരണഘടനാപരമായ ആദരവ് സിപിഐഎം സമീപനമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: MV Govindan against governor Arif Mohammed Khan

Next Story