Top

'അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉല്‍പ്പന്നം'; ഇഷ്ടപ്പെടാത്തത് കാണാന്‍ പാടില്ലെന്നത് സ്വേച്ഛാധിപത്യമെന്ന് എം വി ഗോവിന്ദന്‍

ഒരു വിഷയത്തില്‍ പ്രതികരണം എങ്ങനെ വേണമെന്നതിനെ കുറിച്ച് ഓരോരുത്തര്‍ക്കും ഒരു ദാര്‍ശനിക ഉള്ളടക്കം വേണമെന്നും എം വി ഗോവിന്ദന്‍

25 Jan 2023 10:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉല്‍പ്പന്നം; ഇഷ്ടപ്പെടാത്തത് കാണാന്‍ പാടില്ലെന്നത് സ്വേച്ഛാധിപത്യമെന്ന് എം വി ഗോവിന്ദന്‍
X

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വനയത്തിന്റെ ഉല്‍പ്പന്നമാണ് അനില്‍ ആന്റണിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ ഉള്ളവരെ ബിജെപിയില്‍ എത്തിക്കുന്ന മാനസിക അവസ്ഥയിലുള്ള സുധാകരന്റെ പാര്‍ട്ടിയില്‍പ്പെട്ടയാളാണ് അനില്‍ ആന്റണി. ഒരു വിഷയത്തില്‍ പ്രതികരണം എങ്ങനെ വേണമെന്നതിനെ കുറിച്ച് ഓരോരുത്തര്‍ക്കും ഒരു ദാര്‍ശനിക ഉള്ളടക്കം വേണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തനിക്ക് ഇഷ്ടപ്പെടാത്തത് കാണാന്‍ പാടില്ല എന്നത് സ്വേച്ഛാധിപത്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാണാന്‍ പറ്റില്ല കേള്‍ക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് ഇന്ത്യയില്‍ നടക്കില്ല. ഇവിടെ ജനാധിപത്യമാണ്. ലോകം മുഴുവന്‍ ഡോക്യുമെന്ററി കാണണമെന്നതാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്ത് രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു അനില്‍ ആന്റണി രാജി വെച്ചത്. രാജിക്ക് പിന്നാലെ കോണ്‍ഗ്രസിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് അനില്‍ ആന്റണി ഉന്നയിച്ചത്.

Story Highlights: MV Govindan Against Congress And Anil Antony

Next Story