Top

ദുൽഖറിനൊപ്പം സെൽഫിയെടുത്ത് മുനവ്വറലി ശിഹാബ് തങ്ങൾ

നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടത്

19 March 2023 9:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുൽഖറിനൊപ്പം സെൽഫിയെടുത്ത് മുനവ്വറലി ശിഹാബ് തങ്ങൾ
X

മലപ്പുറം: നടൻ ദുൽഖർ സൽമാനൊപ്പം സെൽഫി എടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. പ്രമുഖ ടെക്സ്റ്റൈൽസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽ എത്തിയതായിരുന്നു നടൻ. ദുൽഖറിന്റെ ആവശ്യപ്രകാരമായിരുന്നു സെൽഫി. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സജു ഉൾപ്പെടെയുള്ളവരേയും ദുൽഖറിനൊപ്പം ഫോട്ടോയിൽ കാണാം. നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടത്.

'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖർ സൽമാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒരു മാസ്സ് എന്റർടെയ്‌നർ ഴോണറിൽ ഇതുവരെ കാണാത്ത ലുക്കിൽ ആണ് നടൻ ഉള്ളത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ആണ് കൊത്ത ഒരുങ്ങുന്നത്. വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ് സംവിധായകൻ. സീ സ്റ്റുഡിയോസ് മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം- നിമീഷ് രവി, സ്‌ക്രിപ്റ്റ്- അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ-ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. സംഗീതം- ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. 'ചുപ്പ്' ആണ് അവസാനം എത്തിയ ദുൽഖർ ചിത്രം.

Story Highlights: Youth League State President Munavarali Shihab Thangal takes a selfie with Dulquer Salmaan

Next Story