Top

മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; പുനഃസംഘടനയും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രധാന ചര്‍ച്ച

പുനഃസംഘടനയ്ക്ക് മുന്നോടിയായി നടപ്പിലാക്കുന്ന പാര്‍ട്ടി ഭരണഘടന ഭേദഗതിയും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും

14 Sep 2022 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്; പുനഃസംഘടനയും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും പ്രധാന ചര്‍ച്ച
X

മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. പുനഃസംഘടനയും മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമാകും യോഗത്തിന്റെ പ്രധാന വിഷയം. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സെപ്റ്റംബര്‍ ആദ്യ വാരം തുടങ്ങുമെന്നായിരുന്നു ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ക്യാമ്പയിന്‍ തുടങ്ങാനായിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് വൈകുന്നതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

പുനഃസംഘടനയ്ക്ക് മുന്നോടിയായി നടപ്പിലാക്കുന്ന പാര്‍ട്ടി ഭരണഘടന ഭേദഗതിയും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ ദേശീയ നിര്‍വാഹക സമിതി ചേര്‍ന്നിരുന്നു. യോഗത്തിലെ തീരുമാനങ്ങളും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലെ പ്രധാന അജണ്ടയാകും.

സി കെ സുബൈറിനെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെ അച്ചടക്ക നടപടി നേരിട്ടു. കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സുബൈര്‍ അന്ന് രാജിവെച്ചത്. യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പുതിയ ദേശീയ കമ്മിറ്റികളയും നിര്‍വാഹക സമിതി യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.

Story highlights: Muslim League Working Committee meeting

Next Story