Top

കേരള യാത്രക്ക് സാദിഖലി ശിഹാബ് തങ്ങള്‍; ഒരുക്കങ്ങളില്‍ മുസ്‌ലിം ലീഗ്

10 May 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള യാത്രക്ക് സാദിഖലി ശിഹാബ് തങ്ങള്‍; ഒരുക്കങ്ങളില്‍ മുസ്‌ലിം ലീഗ്
X

കോഴിക്കോട്: സംസ്ഥാന പ്രചരണ യാത്രക്കൊരുങ്ങി മുസ്‌ലിം ലീഗ്. സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് യാത്ര നയിക്കുക.

ഈ മാസം അവസാനം ആരംഭിച്ച് 14 ജില്ലകളിലൂടെയും കടന്ന് പോവുന്ന രീതിയിലാണ് പര്യടനം നടക്കുക. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗങ്ങളില്‍ യാത്രയെ കുറിച്ചുള്ള അവസാന തീരുമാനമാവും.

ലീഗിന്റെ പ്രവര്‍ത്തന ഫണ്ട് കാമ്പയിന്‍ നടന്നുവരികയാണ്. 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' എന്ന പേരിലാണ് ക്യാമ്പയിന്‍ നടക്കുന്നത്.

ഒരു മാസത്തെ കാലാവധി നിശ്ചയിച്ച് റമദാന്‍ വ്രതാരംഭത്തോടെ ആരംഭിച്ച ക്യാമ്പയിന്‍ സമാപന ദിവസം ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. മെയ് 31നാണ് ഈ ക്യാമ്പയിന്‍ അവസാനിക്കുക.

Next Story