ആരാകും ജനറല്‍ സെക്രട്ടറി?: മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്, പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം കെ മുനീറിന്റെയും പി എം എ സലാമിന്റെയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്
18 March 2023 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോഴിക്കോട് ചേരുന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം കെ മുനീറിന്റെയും പി എം എ സലാമിന്റെയും പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
മുതിര്‍ന്ന നേതാക്കളുടെയും പാണക്കാട് കുടുംബത്തിന്റെയും പിന്തുണയുള്ള എം കെ മുനീര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കുമെന്നാണ് സൂചന. രാവിലെ പതിനൊന്നിന് നിലവിലെ കൗണ്‍സില്‍ ചേരും. ഉച്ചയ്ക്ക് ശേഷം മൂന്നിന് പുതിയ കൗണ്‍സിലും ചേരും. പുതിയ ഭാരവാഹികളെ ഈ യോഗത്തില്‍ പ്രഖ്യാപിക്കും.
പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മുസ്ലീം ലീഗില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എം കെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടതോടെ പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി പക്ഷവും രംഗത്തെത്തി. ഇതോടെ ജില്ലാ ഭാരവാഹികളെ നേതൃത്വം മലപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജില്ലാ സെക്രട്ടറിമാരുടേയും ജനറല്‍ സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ഭൂരിപക്ഷാഭിപ്രായം എടുക്കാനായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ തീരുമാനം.
Story Highlights: Muslim League State Council Will Held Today In Kozhikode