Top

'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം'; അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലീംലീഗ് റാലി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വഖഫ് സംരക്ഷണ റാലി

10 Dec 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം; അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലീംലീഗ് റാലി
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വഖഫ് സംരക്ഷണ റാലി. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ച് പരിസരത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ റാലിയിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം. 'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം' എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം.

ഇതിന് പുറമേ ' സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും' എന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നു. ബി ജെ പി സര്‍ക്കാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ലീഗ് നേതാക്കള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളെ തൊട്ടാല്‍ കൈ പൊള്ളുമെന്ന് മുഖ്യമന്ത്രിക്ക് പി കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.

വിഷയത്തില്‍ സുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിളളല്‍ വിഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളില്‍ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Next Story