Top

'മുന്‍പില്ലാത്ത തരത്തില്‍ വേദി കിട്ടുന്നു, എതിര്‍ പാളയത്തിലേക്ക് ചേക്കേറിയേക്കും'; മുന്‍ ഹരിത നേതാക്കളെ പുറത്താക്കാന്‍ ലീഗില്‍ ആലോചന

26 Jan 2022 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്‍പില്ലാത്ത തരത്തില്‍ വേദി കിട്ടുന്നു, എതിര്‍ പാളയത്തിലേക്ക് ചേക്കേറിയേക്കും; മുന്‍ ഹരിത നേതാക്കളെ പുറത്താക്കാന്‍ ലീഗില്‍ ആലോചന
X

മുസ്ലീം ലീഗിലെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഹരിത വിവാദത്തിന് തുടക്കമിട്ട വനിത നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം. എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ് ഉള്‍പെടെയുള്ള നേതാക്കളുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയ മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്‌ലിയ, മുഫീദ തെസ്നി, നജ്മ തബ്ഷീറ എന്നിവര്‍ക്കെതിരെയാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. പികെ നവാസിനെതിരായ കോടതി നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്.

പികെ നവാസിനെതിരായ കോടതി നടപടികള്‍ അടുത്ത മാസം തുടങ്ങാനിരിക്കേ ഇക്കാര്യം ചൂണ്ടിക്കാട്ടിയാവും അച്ചടക്ക നടപടി. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അവസാനിച്ച ശേഷം വനിതാ നേതാക്കളെ ലക്ഷ്യമിട്ട് നീങ്ങാനാണ് നേതൃത്വത്തില്‍ നടക്കുന്ന ആലോചനകളെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാദിഖലി തങ്ങള്‍, പിഎംഎ സലാം എന്നിവരുള്‍പ്പെടെ നേതാക്കളുടെ അറിവോടെയാണ് നീക്കങ്ങള്‍.

തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ഹരിത നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് എതിര്‍ പാളയത്തില്‍ ചേക്കേറിയേക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍. ഇതിന് പുറമെ ഹരിത നേത്യത്വത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം മുന്‍പില്ലാത്ത തരത്തില്‍ പാര്‍ട്ടി വേദികളില്‍ വനിത നേതാക്കള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതും ചില ലീഗ് നേതാക്കള്‍ അസ്വസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നീക്കം. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം നേതാക്കള്‍ക്ക് നീക്കത്തില്‍ വിരുദ്ധ അഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം വലിയ തോതില്‍ ഉയര്‍ന്നേക്കില്ലെന്നാണ് വിലയിരുത്തല്‍.

അതിനിടെ, ഷീറോ (സോഷ്യല്‍ എംപര്‍മെന്റ് റിസോഴ്സ് ഓര്‍ഗനൈസേഷന്‍) എന്ന പുതിയ കൂട്ടായ്മയ രൂപീകരിച്ചിരിക്കുകയാണ് ഹരിത മുന്‍ നേതാക്കള്‍. എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട മുഫീന കെസ്നി പിയാണ് ഷീറോയുടെ ചെയര്‍പേഴ്സണ്‍. ഇവരെക്കൂടാതെ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫസീല, ഫര്‍സാന എന്നിവര്‍ യഥാക്രമം ഫസീല, ഫര്‍സാന എന്നിവര്‍ യഥാക്രമം വൈസ് ചെയര്‍പേഴ്സണും ജോയ്ന്റ് സെക്രട്ടറിയുമാണ്.

ശിഫ എം ആണ് ജനറല്‍ സെക്രട്ടറി. സാഫിറ ടിഎ ട്രഷററുമാണ്. ഷീറോയ്ക്ക് രാഷ്ട്രീയമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് സംഘടനയിലെ അംഗങ്ങളെന്നും ഷീറോ ഭാരവാഹികള്‍ പറഞ്ഞു.

Next Story