Top

'യൂസഫലി ആദരണീയൻ, ലോകകേരള സഭയിൽ നിന്ന് വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാൽ'; മുസ്ലിം ലീ​ഗ് വിശദീകരണം

ഷാജി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ലീ​ഗ് പ്രസിഡന്റ് തയ്യാറായില്ല.

19 Jun 2022 1:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂസഫലി ആദരണീയൻ, ലോകകേരള സഭയിൽ നിന്ന് വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാൽ; മുസ്ലിം ലീ​ഗ് വിശദീകരണം
X

ലോകകേരള സഭയിൽ നിന്നു വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാലെന്ന് മുസ്ലിം ലീ​ഗ് വിശദീകരണം. എം.എ യൂസഫലിക്കെതിരായ ലീ​ഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി നേതൃത്വം രം​ഗത്തുവന്നിരിക്കുന്നത്. യുസഫലി ആദരീണയനായ വ്യക്തിയാണ്, അദ്ദേഹം ഇതു സംബന്ധിച്ച് നടത്തിയിരിക്കുന്ന പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യുസഫലിയുടെ മാന്യതയെ അം​ഗീകരിക്കുന്നു. വിഷയത്തിൽ അദ്ദേ​ഹം സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചു, യുഡിഎഫ് അവരുടെ നയം നടപ്പിലാക്കിയെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. നേരത്തെ പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. കെ.എം ഷാജിയുടെ പ്രസ്താവനയുടെ വെളിച്ചത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കാൻ നിർബന്ധിതരാവുകയായിരുന്നു. സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയ വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു.

അതേസമയം ഷാജി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ലീ​ഗ് പ്രസിഡന്റ് തയ്യാറായില്ല. വിഷയത്തിൽ പറയാനുള്ളതെല്ലാം തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. നേരത്തെ ലോക കേരള ബഹിഷ്കരണവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ എംഎ യൂസഫലിയെ പരോക്ഷമായി വിമർശിച്ച് കെ.എം ഷാജി രം​ഗത്തുവന്നത്.

ബിസിനസ് വളർത്താൻ ബിജെപിയെയും സംസ്ഥാന സർക്കാരിനെയും തൃപ്തിപ്പെ‌ടുത്തുന്നയാൾ മുസ്ലിം ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കേണ്ടെന്നായിരുന്നു ഷാജിയുടെ പരാമർശം. ഏത് വലിയ സുൽത്താനായാലും ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയുമെന്നും കെ എം ഷാജി പറഞ്ഞു.

Story highlights: Muslim league explanation about loka kerala sabha boycott

Next Story