Top

'മുസ്ലീം ലീഗ് നേതൃത്വം അപമാനിച്ചു'; വെമ്പായം നസീർ ഐഎൻഎല്ലിലേക്ക്

13 Aug 2022 1:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീം ലീഗ് നേതൃത്വം അപമാനിച്ചു; വെമ്പായം നസീർ ഐഎൻഎല്ലിലേക്ക്
X

മലപ്പുറം: മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ ഐഎന്‍എല്ലിലേക്ക്. കഴക്കൂട്ടത്ത് നടന്ന യുഡിഎഫ് പരിപാടില്‍ ലീഗ് പതാകയുമായി എത്തിയ വെമ്പായം നസീറിനെ കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഐഎന്‍എല്ലിലേക്ക് പോകുന്നതായി അറിയിച്ചത്.

പച്ചക്കൊടി പാകിസ്താനില്‍ കെട്ടിയാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. സംഭവം വിവാദമായപ്പോള്‍ ലീഗ് നേതൃത്വം വെമ്പായം നസീറിനെ തള്ളിപ്പറഞ്ഞു. വെമ്പായം നസീര്‍ ലീഗുകാരനല്ല എന്നായിരുന്നു സെക്രട്ടറി പി എം എ സലാം പറഞ്ഞത്.

വര്‍ഷങ്ങളായി ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് താനെന്നും എസ്ടിയു ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണെന്ന് നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്ടിയു അംഗത്വ ഐഡന്റിറ്റി കാര്‍ഡും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 18ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബില്‍ നിന്ന് അംഗത്വം സ്വീകരിക്കും.

STORY HIGHLIGHTS: Muslim League district committee member Vembayam Nazeer will join INL

Next Story