'വിനിയോഗത്തെച്ചൊല്ലിയുള്ള വിമര്‍ശനം പിരിവിന് വേഗം കുറച്ചു'; ഫണ്ട് ശേഖരണം സജീവമാക്കാന്‍ ലീഗ്
ഫണ്ട് പിരിവ് ഊര്‍ജ്ജിതമാക്കാന്‍ ലീഗ് ഉന്നതതല യോഗത്തില്‍ തീരുമാനം
23 April 2022 9:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം: 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' എന്ന പേരില്‍ മുസ്ലിം ലീഗ് ആരംഭിച്ച പ്രവര്‍ത്തന ഫണ്ട് പിരിവ് ഊര്‍ജ്ജിതമാക്കാന്‍ ലീഗ് ഉന്നതതല യോഗത്തില്‍ തീരുമാനം. ഉന്നതാധികാര സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ശനിയാഴ്ച മലപ്പുറത്തായിരുന്നു യോഗം. യോഗത്തില്‍ സാദിഖലി തങ്ങള്‍ അധ്യക്ഷനായിരുന്നു.
കൂടുതല്‍ സജീവമായി പ്രവര്‍ത്തന ഫണ്ട് ശേഖരിക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി. ഇക്കാര്യം താഴെതട്ടില്‍ പ്രവര്‍ത്തകരെ അറിയിക്കുകയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരടക്കമുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും പദ്ധതികള്‍ യോഗത്തില്‍ ആവിഷ്‌കരിച്ചു. റമദാന്‍ മാസത്തില്‍ പാര്‍ട്ടിയുടെ തന്നെ മറ്റ് സംഘടനകള്‍ പള്ളികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും പിരിവ് നടത്താന്‍ തുടങ്ങിയിരുന്നു. ഇത് കൂടാതെ, നേരത്തെ പാര്‍ട്ടി പിരിച്ച തുക വിനിയോഗിച്ചതിനെച്ചൊല്ലിയുള്ള വിമര്‍ശനവും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവര്‍ തന്നെ അത് പരസ്യപ്പെടുത്തിയതും ഫണ്ട് പിരിവിന്റെ മെല്ലപ്പോക്കിന് കാരണമായെന്ന് യോഗത്തില്‍ വിലയിരുത്തി.
സാദിഖലി തങ്ങള്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രവര്‍ത്തന ഫണ്ട് പിരിക്കാന്‍ തീരുമാനമായത്. പാര്‍ട്ടി പത്രം വഴിയും സാമൂഹിക മാധ്യമങ്ങള്‍ ഇതിന് പ്രചാരണം നല്‍കിയിരുന്നു. എന്നിട്ടും ഫണ്ട് പിരിവിന് വേഗതയില്ലാത്തതാണ് ഉന്നതതലയോഗം ചേരാന്‍ തീരുമാനമായത്.
STORY HIGHLIGHTS: Muslim League called a high-level meeting fasten Fundraising
- TAGS:
- Muslim League
- IUML
- Fundraising