കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍; നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി
പൂജപ്പുര ജില്ലാ ജയിലിലെ ശുചിമുറിയിലാണ് ഇന്ന് പുലര്‍ച്ചെ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
18 Dec 2022 1:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. വഴയിലയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെയാണ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നന്ദിയോട് സ്വദേശിയാണ്.
പൂജപ്പുര ജില്ലാ ജയിലിലെ ശുചിമുറിയിലാണ് ഇന്ന് പുലര്‍ച്ചെ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈലിയില്‍ കെട്ടിതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെയായിരുന്നു തിരക്കുള്ള റോഡില്‍ പങ്കാളിയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സിന്ധു തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Story Highlights: Murder Case Accused Found Dead In Jail
- TAGS:
- Thiruvananthapuram
- Rajesh
- Jail