Top

കെ സുധാകരനെതിരെ സര്‍ക്കാര്‍; ഇപിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഉടന്‍ വാദം കേള്‍ക്കണം

2016ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

12 Aug 2022 1:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുധാകരനെതിരെ സര്‍ക്കാര്‍; ഇപിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഉടന്‍ വാദം കേള്‍ക്കണം
X

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ 1995ല്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട്. ഈ മാസം 25ന് അന്തിമവാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

2016ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

1995ല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രാപ്രദേശിലെ ഓംഗോളില്‍ വച്ചാണ് ജയരാജനുനേരെ വെടിവെപ്പ് നടന്നത്. കെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അക്രമികള്‍ വധശ്രമം നടത്തിയതെന്നാണ് സിപിഐഎം ആരോപണം.

ഇപി ജയരാജനെ കൊല്ലാന്‍ ആളെ അയച്ചത് കെ സുധാകരനാണെന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായ ബിആര്‍എം ഷഫീര്‍ അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. 'കെ സുധാകരന്‍ എങ്ങനെയുണ്ടെന്ന് ഇപി ജയരാജനോട് ചോദിച്ചാല്‍ അദ്ദേഹം മുടി ഒന്ന് തടവി തരും. കെ സുധാകരനോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു തരും.' എന്നതായിരുന്നു ഷഫീറിന്റെ വെളിപ്പെടുത്തല്‍.

Next Story