Top

കൊച്ചിയില്‍ യുവതിയെ വെട്ടി; കൈ അറ്റു, പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു

ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടികള്‍ നടന്നുവരവേ യുവാവുമായി വാക്കു തര്‍ക്കം ഉണ്ടായതായാണ് പ്രാഥമിക വിവരം

3 Dec 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചിയില്‍ യുവതിയെ വെട്ടി; കൈ അറ്റു, പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു
X

കൊച്ചി: കൊച്ചി നഗരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വധശ്രമം. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിക്കാണ് സംഭവം. ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളില്‍ ഒരാളെ യുവാവ് വാക്കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒരാളുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടികള്‍ നടന്നുവരവേ യുവാവുമായി വാക്കു തര്‍ക്കം ഉണ്ടായതായാണ് പ്രാഥമിക വിവരം. പെട്ടെന്ന് പ്രകോപിതനായ യുവാവ് വാക്കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞത്‌കൊണ്ട് കഴുത്തിന് വെട്ടേറ്റില്ല.

പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.

Story highlights: murder attempt against youth in kochi

Next Story