Top

സിപിഐഎം പുറത്താക്കിയ മുരളീധരനും 57 പ്രവര്‍ത്തകരും സിപിഐയില്‍

സിപിഐഎം പുറത്താക്കിയ കോമത്ത് മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്ന 57 പ്രവര്‍ത്തകരും സിപിഐ പ്രവേശനത്തിനൊരുങ്ങുന്നു

28 Nov 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം പുറത്താക്കിയ മുരളീധരനും 57 പ്രവര്‍ത്തകരും സിപിഐയില്‍
X

സിപിഐഎം പുറത്താക്കിയ കോമത്ത് മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്ന 57 പ്രവര്‍ത്തകരും സിപിഐ പ്രവേശനത്തിനൊരുങ്ങുന്നു. പാര്‍ട്ടി നടപടി മുരളീധരനെതിരെ മാത്രമാണെങ്കിലും 57 പേര്‍ കൂടി പാര്‍ട്ടി വിടുന്നത് സിപിഐഎമ്മിന് വലിയ തിരിച്ചടിയാണ്.

സിപിഐയില്‍ ചേരുകയാണെന്ന് അറിയിച്ച് മുരളീധരന്‍ ഉള്‍പ്പെടെ 57 പേര്‍ ഒപ്പിട്ട സമ്മതപത്രം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന ഒരാളും പാര്‍ട്ടി അംഗങ്ങളായ 18 പേരും കൂട്ടത്തിലുണ്ട്. മുരളി വിഷയത്തില്‍ പാര്‍ട്ടിക്ക് രാജി നല്‍കിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ ഡിഎം ബാബു, എംകെ സതീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ സിപിഐയില്‍ ചേര്‍ന്നവരുടെ പട്ടികയില്‍ ഇവരുടെ പേരുകളും ഉണ്ട്.

തളിപറമ്പ് ലോക്കല്‍ സമ്മേളനത്തില്‍ നിന്നും നേരത്തെ നഗരസഭാ മുന്‍ ഉപാധ്യക്ഷന്‍ കൂടിയായിരുന്ന കെ മുരളീധരന്‍ ഇറങ്ങിപോയിരുന്നു. തന്റെ അനുകൂലികളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നില്ലാരോപിച്ചായിരുന്നു നടപടി. മുരളീധരന്‍ നേരത്തെ മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിയിലേക്ക് തരം താഴ്ത്തിയിരുന്നു.

ഇത്തവണ തളിപറമ്പ് നോര്‍ത്ത് കമ്മിറ്റിയില്‍ മുരളീധരന്‍ അനുകൂലികളായ ആരേയും കമ്മിറ്റി അംഗങ്ങളാക്കിയിരുന്നില്ല. ഒപ്പം ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധിയായി മുരളീധരനെ തെരഞ്ഞെടുത്തുമില്ല. ഇതില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കമ്മിറ്റിയില്‍ നിന്നും ഇദ്ദേഹം ഇറങ്ങി പോയത്. പിന്നാലെ തളിപറമ്പില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ം. നൂറോളം പ്രവര്‍ത്തകരാണ് കൊടിയുമേന്തി രാത്രിയില്‍ തളിപറമ്പ് നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയത്. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ പോസറ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരന്‍ തോക്കെടുക്കണം എന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം. സിപിഐ വിട്ട് സിപിഐഎമ്മില്‍ എത്തിയ പുല്ലായ്‌കൊടി ചന്ദ്രനാണ് തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തെ ലക്ഷ്യം വെച്ചാണ് പോസ്റ്ററുകള്‍. എന്നാല്‍ പ്രകനത്തില്‍ പങ്കെടുത്തവര്‍ സിപിഐഎം പ്രവര്‍ത്തകരെല്ലെന്നാണ് പാര്‍ട്ടി വിശദീകരണം.



Next Story