Top

കേരളത്തിന്റെ നിർദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട്; രാത്രി 9 ഷട്ടറുകൾ തുറന്നു

4 Dec 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിന്റെ നിർദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട്; രാത്രി 9 ഷട്ടറുകൾ തുറന്നു
X

രാത്രികാലത്ത് ഷട്ടറുകൾ ഉയർത്തരുതെന്ന കേരളത്തിൻറെ നിർദ്ദേശം തള്ളി തമിഴ്നാട് ഇന്നലെ രാത്രിയിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി. അതേസമയം രാവിലെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഉയർത്തിയിരുന്ന 9 ഷട്ടറുകളിൽ ഒരെണ്ണം ഒഴികെ ബാക്കി പൂർണമായി തമിഴ്നാട് അടക്കുകയും ചെയ്തു. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവും കുറച്ചു

തീരദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് രാത്രികാലത്ത് അണക്കെട്ട് തുറക്കരുതെന്ന കേരളത്തിൻറെ നിർദ്ദേശം പാടെ തള്ളുന്ന നിലപാടാണ് തമിഴ്നാട് സ്വീകരിക്കുന്നത്. ഇന്നലെയും രാത്രി പത്തുമണിക്കും പതിനൊന്നു മണിക്ക് മായാണ് അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി അധികജലം പെരിയാറിലേക്ക് ഒഴുകിയത്. രാത്രികാലത്ത് ഷട്ടർ തുറക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ലാഭരണകൂടം വേണ്ട ജാഗ്രത മുൻകരുതലുകളും സ്വീകരിച്ചിരുന്നു. തീരദേശത്തെ എട്ടു വില്ലേജുകളിലായി ഇരുപതോളം ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ രാത്രികാലത്ത് അണക്കെട്ട് തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരിട്ടത് കത്തയക്കുകയും ചെയ്തിരുന്നു. എന്നിട്ടും തമിഴ്നാട് ധിക്കാര പരമായ നടപടി സ്വീകരിക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നുവരുന്നത്.

142 അടി ആയിരുന്ന ജലനിരപ്പ് 141.95 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് തമിഴ്നാട് ഷട്ടറുകൾ താഴ്ത്തിയത്. നിലവിൽ അല്പംകൂടി ജലനിരപ്പ് താഴ്ത്തി ക്രമീകരിച്ചു നിർത്താമെന്ന് ഇരിക്കെയാണ് തമിഴ്നാട് ഷട്ടറുകൾ പകൽസമയത്ത് അടച്ചിരിക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തു. വൈകുന്നേരം അതിശക്തമായ മഴ പെയ്യും എന്ന സാഹചര്യം നിലനിൽക്കേ ഇതു മുന്നിൽ കണ്ട് ജലനിരപ്പ് ക്രമീകരിക്കുവാൻ തമിഴ്നാട് തയ്യാറാകുന്നില്ല. വിഷയത്തിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണം എന്ന ആവശ്യമാണ് തീരദേശവാസികളുടെ ഉന്നയിക്കുന്നത്. അതേസമയം തമിഴ്നാടിൻ്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും.



Next Story

Popular Stories