മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു; പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി
8 Dec 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ ഡാമിന്റെ 29 ഷട്ടറുകള്‍ കൂടി തുറന്നു. പുറത്തേക്കൊഴക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. 9 ഷട്ടറുകളിലൂടെ സെക്കന്റില്‍ 7141. 59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 141.90 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 60 സെന്റീമീറ്റര്‍ വീതമാണ് ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ 5.15 ന് നാല് ഷട്ടറുകള്‍ ഉയര്‍ത്തി. ആദ്യം 30 സെന്റമീറ്ററാണ് ഉയര്‍ത്തിയത്. പിന്നാലെ ആറ് മണിയോടെ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി. 6.45 ഓടെ 9 ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണം എന്ന ആവശ്യവുമായി കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകും. അണക്കെട്ടില്‍ നിന്നും രാത്രിയില്‍ ഏകപക്ഷീയമായി തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നതിനെതില്‍ കോടതി ഉടന്‍ ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും തമിഴ്‌നാട് പാലിക്കുന്നില്ല. മേല്‍നോട്ട സമിതിക്ക് വീഴ്ചയുണ്ടായെന്ന വിമര്‍ശനവും കേരളം ഉന്നയിക്കുന്നു. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ഹർജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതുമൂലം ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്ന പശ്ചാത്തലത്തിലും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്താണ് കേരളം സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.