Top

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലെത്തി; അധികജലം ഒഴുക്കി വിടാന്‍ സാധ്യത

ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

14 Nov 2021 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലെത്തി; അധികജലം ഒഴുക്കി വിടാന്‍ സാധ്യത
X

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 9 മണിയോടെ 140 അടിയില്‍ എത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉണ്ട്.

ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. റൂള്‍ കര്‍വ്വായ 141ല്‍ എത്തിയാല്‍ മുല്ലപ്പെരിയാര്‍ വീണ്ടും തുറക്കുമെന്നും മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Next Story