Top

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്; തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടി

നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്

27 Dec 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്; തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടി
X

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്നു. ഇതിനെ തുടർന്ന് തമിഴ്നാട് കൊണ്ടുപോകന്ന വെളളത്തിന്റെ അളവ് കൂട്ടി. തമിഴ്നാടിന് കൊണ്ടുപോവേണ്ട വെളളത്തിന്റെ അളവ് 750 ഘനയടിയാക്കി. 141.9 ആണ് രാവിലെ മുല്ലപ്പെരിയാറിൽ രേഖപ്പെടുത്തിയ ജലനിരപ്പ്.

നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഉൾവനങ്ങളിൽ കനത്ത മഴ ലഭിക്കുന്നതാണ് മുല്ലപ്പെരിയാറിലെ നീരൊഴുക്ക് വർധിക്കാൻ കാരണം. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്.

STORY HIGHLIGHTS: Mullaperiyar dam water level to 142 feet

Next Story