Top

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയില്‍; തമിഴ്‌നാട് രണ്ടാംഘട്ട ജാഗ്രതാനിര്‍ദേശം നല്‍കി

142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി

14 Dec 2022 4:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയില്‍; തമിഴ്‌നാട് രണ്ടാംഘട്ട ജാഗ്രതാനിര്‍ദേശം നല്‍കി
X

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് രണ്ടാം ഘട്ടമുന്നറിയിപ്പ് നല്‍കി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി.

വൃഷ്ടിപ്രദേശത്തെ മഴയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് സംസ്ഥാനം ആവശ്യപ്പെട്ടു.

Story Highlights: Mullaperiyar Dam Water Level Increased

Next Story