Top

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയില്‍, മുന്നറിയിപ്പില്ലാതെ വീണ്ടും ഷട്ടറുകള്‍ തുറന്നു

6 Dec 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയില്‍, മുന്നറിയിപ്പില്ലാതെ വീണ്ടും ഷട്ടറുകള്‍ തുറന്നു
X

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയില്‍. 141.95 ആയിരുന്ന ജലനിരപ്പ് ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് 142 അടിയായി ഉയര്‍ന്നത്. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി 5668 .16 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 9 ഷട്ടറുകള്‍ തുറന്നാണ് ജലം പുറത്ത് വിടുന്നത്. ആദ്യം നാല് ഷട്ടറുകളായിരുന്നു തുറന്നത്. പിന്നീട് അത് ഒമ്പതാക്കി ഉയര്‍ത്തുകായിരുന്നു.

ഡാമിലേക്ക് എത്തുന്ന നീരൊഴുക്ക് കുറയാതിരുന്നാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്ന നിലയാണ് ഉള്ളത്.

അതേസമയം, ഇത്തവണയും മുന്നറിയിപ്പ് ഇല്ലാതെയാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാടിന്റെ നടപടിക്ക് എതിരെ പ്രദേശവാസികളില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉരുന്നത്. ജലം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണം എന്ന ആവശ്യവുമായി തമിഴ്‌നാട് കര്‍ഷക യൂണിയന്‍ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധം ഉള്‍പ്പെടെ വ്യാപകമാക്കുകയാണ് സംഘടനകള്‍. പൊങ്കാല നടത്തിയാണ് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം. പ്രതിഷേധ മാര്‍ച്ചുമായി കേരളാ അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ ലോവര്‍ ക്യാമ്പിലെ ജോണ്‍ പെന്നിക്വക്കിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകും ചെയ്തു.

Next Story