Top

ലിന്റോയുടെ തട്ടകത്തില്‍ ഇവര്‍ മത്സരിക്കും; ആദര്‍ശ് ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ഡിസംബര്‍ ഏഴിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

21 Nov 2021 4:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലിന്റോയുടെ തട്ടകത്തില്‍ ഇവര്‍ മത്സരിക്കും; ആദര്‍ശ് ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
X

ലിന്റോ ജോസഫ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന മുക്കം കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുനേഷ് ജോസഫ് മത്സരിക്കും. ആദര്‍ശ് ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

ഡിസംബര്‍ ഏഴിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണും. ഇടതുമുന്നണിയാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്.

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലിന്റോ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചത്. 2019 ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സംഭവിച്ച റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിന്റോയുടെ കാലിന് ഇപ്പോഴും ചികിത്സ തുടരുകയാണ്.

Next Story