Top

വളര്‍ത്തുനായയുടെ മരണം സ്വസ്ഥത കെടുത്തി, വേദനിച്ച അമ്മ എന്റെ മകന്‍ മരിച്ചെന്ന് പറഞ്ഞു കരഞ്ഞു, നിരവധി പേര്‍ വിളിച്ചു; മുകേഷ്

17 Sep 2022 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വളര്‍ത്തുനായയുടെ മരണം സ്വസ്ഥത കെടുത്തി, വേദനിച്ച അമ്മ എന്റെ മകന്‍ മരിച്ചെന്ന് പറഞ്ഞു കരഞ്ഞു, നിരവധി പേര്‍ വിളിച്ചു; മുകേഷ്
X

തിരുവനന്തപുരം: തന്റെ വീട്ടിലെ വളര്‍ത്തുനായയുടെ മരണം സ്വസ്ഥത കെടുത്തിയതായി എം മുകേഷ് എംഎല്‍എ. പറഞ്ഞു. അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നായയുടെ ഒരു വയസ്സ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തില്‍ വേദനിച്ച തന്റെ അമ്മ എന്റെ മകന്‍ മരിച്ചു എന്നു പറഞ്ഞു കരഞ്ഞുവെന്ന് മുകേഷ് പറഞ്ഞു.

ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് നിരവധിപേര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഫോണ്‍ കട്ടാക്കുകയായിരുന്നെന്നും മുകേഷ് പറഞ്ഞു.

Story Highlights: MUKESH MLA ABOUT PET DOG

Next Story