Top

കടുത്ത വയറുവേദന, യാമിന്റെ അമ്മയും ആശുപത്രിയില്‍; വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തി

14 Nov 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടുത്ത വയറുവേദന, യാമിന്റെ അമ്മയും ആശുപത്രിയില്‍; വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന
X

കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ച രണ്ടര വയസുകാരന്റെ അമ്മ സനയേയും ചികിത്സയില്‍ പ്രവേശിപ്പിച്ചു. കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. അതേസമയം നേരത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ച 11 കുട്ടികളും ഇന്ന് ആശുപത്രി വിടും എന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മുഹമ്മദ് യാമിന്‍ മരിച്ചത്.

ഇവര്‍ ഭക്ഷണം കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തി.

നവംബര്‍ 11 ന് പ്രദേശത്തെ വിവാഹ വീട്ടില്‍ പാകം ചെയ്ത ചിക്കന്‍ റോളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മരിച്ച കുട്ടിയും വീട്ടില്‍ പാര്‍സലായി എത്തിച്ച ചിക്കന്‍ റോള്‍ കഴിച്ചുവെന്നാണ് വിവരം. ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story