Top

'കൂടെ ജീവിക്കേണ്ടി വന്നു'; ക്രൂരനാണെന്ന് അറിഞ്ഞില്ലെന്ന് ഷാഫിയുടെ ഭാര്യ

ഷാഫിയുടെ പേരില്‍ ഒമ്പത് കേസുകളൊന്നും ഇല്ലെന്നും ഭാര്യ പറഞ്ഞു

12 Oct 2022 7:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂടെ ജീവിക്കേണ്ടി വന്നു; ക്രൂരനാണെന്ന് അറിഞ്ഞില്ലെന്ന് ഷാഫിയുടെ ഭാര്യ
X

കൊച്ചി: നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ച് ഇയാളുടെ ഭാര്യ. ഇയാളുടെ കൂടെ ജീവിക്കേണ്ടി വന്നുവെന്നും ഷാഫിയുടെ പേരില്‍ ഒമ്പത് കേസുകളൊന്നും ഇല്ലെന്നും ഭാര്യ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

ഒന്നരവർഷമായി കുടുംബസമേതം എറണാകുളം ഗാന്ധിനഗറിലാണ്‌ താമസം. 10 വര്‍ഷത്തിനിടെ ഒട്ടറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നരബലിക്കേസിലെ പ്രതിയായ ഷാഫി മുമ്പും പല കേസുകളില്‍ ഉള്‍പ്പെട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ബലാത്സംഗ കേസില്‍ ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച രാവിലെവരെ ഷേണായിസ് റോഡിലെ ഇയാളുടെ ഭാര്യ നടത്തിരുന്ന ഹോട്ടല്‍ തുറന്നിരുന്നു. ശേഷം കൊലപാതക വാർത്ത പുറത്തു വന്നതോടെ ഇത് അടക്കുകയായിരുന്നു.

ശ്രീദേവി എന്ന വ്യാജ പ്രൊഫൈലില്‍ നിന്നാണ് റഷീദ് ഭഗവല്‍ സിംഗുമായി പരിചയപ്പെട്ടത്. പിന്നീട് സിദ്ധന്‍ എന്ന് പറഞ്ഞ് സ്വന്തം നമ്പര്‍ റഷീദ് ഭഗവല്‍ സിംഗിന് നല്‍കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കൊലചെയ്യപ്പെട്ട സ്ത്രീകളുമായി റഷീദ് പരിചയപ്പെട്ടതും സോഷ്യല്‍ മീഡിയയിലൂടെയായിരുന്നുവെന്നാണ് വിവരം.

തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.ജൂണ്‍ ആറിനാണ് റോസ്‌ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പൊലീസില്‍ മകള്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

STORY HIGHLIGHTS: Muhammed Shafi wife comment in elanthoor incident

Next Story