'ഹാന്‍സ് ഒന്നുമല്ല, ഏതോ മുന്തിയ ഇനമാണ്'; സര്‍ക്കാരിനെ താഴെയിടുമെന്ന് പറഞ്ഞ സുരേന്ദ്രനെ പരിഹസിച്ച് മുഹമ്മദ് മുഹ്സിന്
''ഉറങ്ങുമ്പോള്‍ കൂടെ കിടക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നാവും. നേരത്തെ കൊണ്ടുപോയാല്‍ ചങ്ങലയ്ക്കെങ്കിലും ഇടാം.''
2 Dec 2022 9:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദിക്ക് അഞ്ച് മിനിറ്റ് സമയം വേണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ച് മുഹമ്മദ് മുഹ്സിനും വികെ പ്രശാന്തും.
''ഹാന്‍സ് ഒന്നുമല്ല മക്കളെ, ഏതോ മുന്തിയ ഇനമാണ്. മുന്നറിയിപ്പ്: ഉറങ്ങുമ്പോള്‍ കൂടെ കിടക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നാവും. നേരത്തെ കൊണ്ടുപോയാല്‍ ചങ്ങലയ്ക്കെങ്കിലും ഇടാം.''-മുഹമ്മദ് മുഹ്സിന് പറഞ്ഞു. ''സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിട്ടതിനു ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നു. ഫോട്ടോ വൈറല്‍.'' എന്നാണ് വികെ പ്രശാന്ത്, കെ സുരേന്ദ്രനെ പരിഹസിച്ച് പറഞ്ഞത്.
വേണ്ടി വന്നാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും താഴെയിറക്കാന്‍ മോദിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നുമാണ് സുരേന്ദ്രന് പറഞ്ഞത്. ബിജെപി അയച്ച ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ഓര്‍മ്മ വേണമെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.