Top

തരിഗാമിക്ക് സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

9 April 2022 10:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തരിഗാമിക്ക് സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

കണ്ണൂര്‍: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വസ്ഥ്യം. പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം നടക്കുന്ന നായനാര്‍ നഗറില്‍ നിന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പ്രമേഹ രോഗിയായ തരിഗാമിയുടെ ഷുഗര്‍ ലെവല്‍ ഉയര്‍ന്നതാണ് ദേഹാസ്വസ്ഥ്യത്തിന് കാരണമായത്. രാവിലെ സമ്മേളനത്തിന് കയറി പിന്നീട് ഉച്ചയോടെ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇന്ന് കശ്മീര്‍ വിഷയത്തെക്കുറിച്ച് തരിഗാമി സംസാരിച്ചിരുന്നു. നീതി നിഷേധിക്കപ്പെട്ട ജനതയാണ് കശമീരികളെന്നും കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് കശ്മീര്‍ താഴ്‌വരയെ അശാന്തമാക്കുന്നതെന്നും മുഹമ്മദ് യൂസഫ് തരിഗാമി കുറ്റപ്പെടുത്തി.

1947 ല്‍ രാജ്യമാകെ വര്‍ഗീയ കലാപങ്ങള്‍ നടന്നപ്പോള്‍ കശ്മീര്‍ ശാന്തമായിരുന്നു. കശ്മീരിനെ പ്രതീക്ഷാ കിരണമെന്നാണ് ബാപ്പു വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സബ്കാ സാത് സബ്കാ വികാസ് എന്നാണ് 2014 ല്‍ അധികാരത്തിലെത്തിയപ്പോള്‍ മോദി പറഞ്ഞത്. എന്നാല്‍ കശ്മീരിന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും തരിഗാമി പറഞ്ഞു.

story highlight: Muhammad Yusaf tarigami hospitalised from cpim party congress

Next Story