മേപ്പാടി പോളിടെക്നിക് കോളേജില്‍ മോഷണം; തൊണ്ടിമുതല്‍ എംഎസ്എഫ് പ്രവര്‍ത്തകരുടെ മുറിയില്‍, കേസ്
13,000 രൂപ വിലയുള്ള ജനറേറ്ററാണ് ഇവരുടെ മുറിയില്‍ സൂക്ഷിച്ചിരുന്നത്
5 Dec 2022 5:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: മേപ്പാടി പോളിടെക്നിക് കോളേജില്‍ മോഷണം. കോളേജിലെ ലാബില്‍ നിന്ന് ഫങ്ഷന് ജനറേറ്ററാണ് മോഷണം പോയത് തൊണ്ടിമുതല്‍ എംഎസ്എഫ് നേതാവിന്റെ മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി.
ഏഴുപേര്‍ക്കെതിരെ പൊലീസ് മോഷണത്തിന് കേസെടുത്തു. 13,000 രൂപ വിലയുള്ള ജനറേറ്ററാണ് ഇവരുടെ മുറിയില്‍ സൂക്ഷിച്ചിരുന്നത്. എംഎസ്എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്മില്, കോളേജ് യൂണിയന് ചെയര്മാന് എന്‍ എച്ച് മുഹമ്മദ് സലാം എന്നിവരുടെ താമസസ്ഥലത്തുനിന്നാണ് ജനറേറ്റര്‍ കണ്ടെത്തിയത്.
Story highlights: MSF leaders of Meppady polytechnic college arrested
- TAGS:
- MSF
- kozhikkode
- Kerala
- Police
Next Story