Top

'നേതൃത്വത്തിനെതിരെ മിണ്ടരുത്'; എംഎസ്എഫ് നേതാവ് പിപി ഷൈജലിനെ മുസ്ലീം ലീഗ് പുറത്താക്കി

3 Dec 2021 4:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതൃത്വത്തിനെതിരെ മിണ്ടരുത്; എംഎസ്എഫ് നേതാവ് പിപി ഷൈജലിനെ മുസ്ലീം ലീഗ് പുറത്താക്കി
X

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോണങ്ങളുന്നയിച്ച എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തോട് പരസ്യമായി ഇടഞ്ഞ പിപി ഷൈജല്‍ അടുത്തിടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേതൃത്വത്തിന് എതിരെ നിരന്തരം ഉയര്‍ത്തിയത്.

പ്രളയ ഫണ്ട് വെട്ടിപ്പ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും കഴിഞ്ഞ ദിവസം ഷൈജല്‍ ഉന്നയിച്ചിരുന്നു പിന്നാലെയാണ് നടപടി.

അതേസമയം, തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഷൈജല്‍ രംഗത്തെത്തി. ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടി നേതൃത്വം നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ഷൈജല്‍ ആരോപിച്ചു. ന്യായം പറയുന്നവരെ പുറത്താത്തുകയാണ് ലീഗ് ചെയ്യുന്നത് എന്നാല്‍ തെറ്റുകാരെ സംരക്ഷിക്കുമെന്നും ഷൈജല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് സമീപകാലത്ത് മുസ്ലീം ലീഗ് പുറത്താക്കിയവരെല്ലാം ലീഗിനെതിരെ സംസാരിച്ചവരാണെന്നും ഷൈജല്‍ ചൂണ്ടിക്കാട്ടുന്നു.



Next Story