ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; രണ്ട് പേരെ ചുമതലകളില്‍ നിന്ന് നീക്കി എംഎസ്എഫ്
കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം
1 Jan 2023 9:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് രണ്ട് പേരെ ചുമതലകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
നിശ്ചയിച്ച ദിവസത്തിനുള്ളില്‍ ഫണ്ട് സമാഹരിക്കാത്തതാണ് കാരണം. പത്ത് ദിവസത്തിനുള്ളില്‍ ഫണ്ട് സമാഹരണം നടത്തിയാല്‍ ചുമതലകള്‍ തിരിച്ചുനല്‍കും. കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
Story highlights: MSF has removed two people from their duties due to finding lapses in fund
- TAGS:
- MSF
- kozhikkode
- Kerala
Next Story