Top

'വിദ്യാർത്ഥിയെക്കൊണ്ട് കാലു പി‌ടിപ്പിച്ചു'; പ്രിൻസിപ്പലിനെതിരെ പരാതിയുമായി എംഎസ്എഫ്

17 Nov 2021 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാർത്ഥിയെക്കൊണ്ട് കാലു പി‌ടിപ്പിച്ചു; പ്രിൻസിപ്പലിനെതിരെ പരാതിയുമായി  എംഎസ്എഫ്
X

കാസർകോട് ​ഗവ കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്ന പരാതിയുമായി എംഎസ്എഫ്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെക്കൊണ്ട് മൂന്ന് തവണ കാല് പി‌ടിപ്പിച്ചെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാല് പിടിക്കണമെന്ന് പ്രിൻസിപ്പൽ എം രമ ആവശ്യപ്പെട്ടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. സിസി‌‌ടിവി ദൃശ്യങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങളുണ്ടെന്ന് എംഎസ്എഫ് പറയുന്നു. എന്നാൽ സിസി‌ടിവി കേടാണെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. വിദ്യാർത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം പരാതിക്കാരനായ വിദ്യാർത്ഥി തന്നെയാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥി ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് വിദ്യാർത്ഥി സ്വമേധയാ വന്ന് കാലിൽ പിടിക്കുകയായിരുന്നെന്ന് പ്രിൻസിപ്പൽ എം രമ മാധ്യമങ്ങളോട് പറഞ്ഞു. എംഎസ്എഫിൽ നിന്ന് തനിക്ക് നിരന്തരം ഭീഷണിയുണ്ടെന്നും പ്രിൻസിപ്പൽ ആരോപിക്കുന്നു.



Next Story