Top

മലയോരമേഖലയില്‍ മലവെള്ളപ്പാച്ചില്‍; കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

മഴവെളളപ്പാച്ചിലിനെ തുടര്‍ന്ന് സുരക്ഷാഭീഷണിയുളള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

27 Aug 2022 2:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയോരമേഖലയില്‍ മലവെള്ളപ്പാച്ചില്‍;   കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
X

കോഴിക്കോട്: സംസ്ഥാനത്ത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ജില്ലകളിലെ മലയോര മേഖലയില്‍ മഴവെളളപ്പാച്ചില്‍. മലപ്പുറത്തെ കരുവാരക്കുണ്ടിലെ മഴവെളളപ്പാച്ചലില്‍ ഒലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.

കോഴിക്കോട് വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. നിരവധി കടകളിലും വെളളം കയറി.

മഴവെളളപ്പാച്ചിലിനെ തുടര്‍ന്ന് സുരക്ഷാഭീഷണിയുളള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHTES: Mountain waterlogging in hilly areas; Alert in Kannur, Kozhikode, and Malappuram districts

Next Story