Top

ഫേസ്ബുക്ക് ലൈവിൽ ബൈക്ക് റൈഡ്; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ

ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവ് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്റെ ശ്രദ്ധയില്‍പ്പെട്ടു

20 Aug 2022 2:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫേസ്ബുക്ക് ലൈവിൽ ബൈക്ക് റൈഡ്; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ
X

കട്ടപ്പന: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ സാഹസികമായി ഫേസ്ബുക്ക് ലൈവിലെത്തിയ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ഇടുക്കി നായരുപാറ സ്വദേശി പുത്തന്‍പുരയില്‍ പി ആര്‍ വിഷണുവിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ചെറുതോണിയില്‍ നിന്ന് പൈനാവിലേക്കുള്ള യാത്രയിലായിരുന്നു യുവാവിന്റെ പ്രകടനം.

കഴിഞ്ഞ ദിവസമാണ് മൊബൈല്‍ ഫോണില്‍ ലൈവിലെത്തി വിഷ്ണു തന്റെ എന്‍ഫീല്‍ഡ് ബൈക്ക് ഓടിച്ചത്. ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവ് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ആര്‍ടിഒ വിഷ്ണുവിനെ വിളിച്ച് വരുത്തി നടപടിയെടുക്കുകയായിരുന്നു.

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ മൂന്ന് ദിവസത്തെ ഡ്രൈവര്‍മാര്‍ക്കായുള്ള ഐഡിടിആര്‍ പരിശീലനത്തിന് സ്വന്തം ചെലവില്‍ പോകാനും നിര്‍ദേശമുണ്ട്. കൂടാതെ മൂന്ന് ദിവസം ഇടുക്കി മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലും പങ്കു ചേരണം.

STORY HIGHLIGHTS: Motor Vehicle Department Suspended a Man's License For Riding Bike While Facebook Live

Next Story