മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി, കുട്ടി മരിച്ചു
18 Nov 2021 11:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം പത്തനാപുരത്ത് പിഞ്ചുകുഞ്ഞുമായി യുവതിയുടെ ആത്മഹത്യാ ശ്രമം. പത്തനാപുരം പട്ടാഴി സാംസി ഭവനില്‍ ഷിബുവിന്റ ഭാര്യ സാംസിയാണ് മൂന്ന് മാസം കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. സംഭവത്തില്‍ കുഞ്ഞ് മരിച്ചു.
പരിക്കേറ്റ സാംസിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ നേഴ്സാണ് സാംസി. കുണ്ടറ സ്വദേശിയായ ഭര്‍ത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം. ഇത്തരം ഒരു ശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
Next Story