Top

മകനെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി; വിവരമറിഞ്ഞ മാതാവ് ജീവനൊടുക്കി

സ്ഥിരമായി ലഹരി വിൽപ്പന നടത്തുന്നയാളാണ് ഷൈൻ എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്

21 Jan 2023 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകനെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി; വിവരമറിഞ്ഞ മാതാവ് ജീവനൊടുക്കി
X

തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലെമന്റ് (55) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ഗ്രേസിയുടെ മകൻ ഷൈനോ ക്ലെമന്റിൻ്റെ കയ്യിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്. സ്ഥിരമായി ലഹരി വിൽപ്പന നടത്തുന്നയാളാണ് ഷൈനോ എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

ലഹരിയുമായി മകനെ പിടികൂടിയതറിഞ്ഞ ഗ്രേസി മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് മുറിയിൽ പ്രവേശിച്ച ഗ്രേസി ഫാനിൽ തൂങ്ങുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കൾ അവരെ താഴെ ഇറക്കുകയും കയർ ഊരിമാറ്റുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

STORY HIGHLIGHTS: Mother Died after Son Caught by Police

Next Story