Top

മലപ്പുറത്ത് അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

3 Nov 2022 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

മലപ്പുറം: കോട്ടക്കല്‍ ചെട്ടിയാന്‍ കിണറില്‍ അമ്മയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. സഫ്‌വയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസ്സുകാരി ഫാത്തിമ സീന, ഒരു വയസ്സുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങളും വീട്ടില്‍ നിന്നും കണ്ടെത്തി.

സഫ്‌വയുടെ ഭര്‍ത്താവാണ് മരണവിവരം പൊലീസിനെ വിളിച്ചറിയിച്ചത്. മൃതദേഹങ്ങള്‍ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയതെന്നാണ് പ്രാഥമിക നിഗമനം.

story highlights: mother and her two children were found dead inside their house in Malappuram


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Next Story