Top

ആലപ്പുഴയില്‍ അമ്മയും പെണ്‍മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍

പ്രസന്നയുടെ ഭര്‍ത്താവ് ശശിധരന്‍ പിള്ള ശസ്ത്രക്രിയ കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്

1 Feb 2022 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയില്‍ അമ്മയും പെണ്‍മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍
X

ആലപ്പുഴ താമരക്കുളത്ത് അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കെമുറി കല ഭവനത്തില്‍ പ്രസന്ന (52), മക്കളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക വിവരം. ബന്ധു എത്തിയപ്പോഴാണ് മൂന്നുപേരും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഭൂരിഭാഗവും കത്തിയ നിലയില

ഭിന്നശേഷിയുള്ളവരാണ് പെണ്‍മക്കള്‍. പ്രസന്നയുടെ ഭര്‍ത്താവ് ശശിധരന്‍ പിള്ള ശസ്ത്രക്രിയ കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Next Story