'സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്'; ആരോഗ്യ വകുപ്പിനെതിരെ ചീഫ് സെക്രട്ടറി
5 April 2022 6:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി. സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്ന് ചീഫ് സെക്രട്ടറി വിമർശിച്ചു. ചീഫ് സെക്രട്ടറിയുടെ വിമർശനം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് സെക്രട്ടറി സംസ്ഥാന തല യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമാവുന്നതെന്നും കത്തിൽ പറയുന്നു.
വകുപ്പിലെ അവധി ക്രമം ഇനിയും നേരെയായിട്ടില്ല, 30, 40 വര്‍ഷം മുമ്പുള്ള കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.ഇതിൽ പലതിലും സർക്കാർ തോൽക്കുന്നുമുണ്ട്. നഷ്ടപരിഹാരമായി വലിയ തുക നൽകേണ്ടി വരുന്നു. കേസുകൾ ഫോളോ അപ്പ് ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിലക്ഷ്യ കേസുകളും മറ്റ് പ്രശ്നങ്ങളും ചീഫ് സെക്രട്ടറിക്കാണ് ബാധ്യതയാവുന്നതെന്നും കത്തിൽ പറയുന്നു. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിര്‍വഹിക്കുന്നില്ല.പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിര്‍ലഹിക്കുന്നില്ല. ഇത് ഒഴിവാക്കണം. വകുപ്പിന്റെ നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കണമെന്നും കത്തിൽ നിർദ്ദേശമുണ്ട്.
story highlight: most worst department in state; chief secretary against Kerala health department