Top

മീഡിയ അക്കാദമിയില്‍ 'മോര്‍ച്ചറി'; തുടര്‍ന്ന് ഗതാഗതക്കുരുക്ക്

ആളുകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി കാര്യം തിരക്കിയപ്പോഴാണ് സംഭവം സിനിമ ലോക്കേഷനാണെന്ന് മനസിലായത്

12 Aug 2022 2:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീഡിയ അക്കാദമിയില്‍ മോര്‍ച്ചറി; തുടര്‍ന്ന് ഗതാഗതക്കുരുക്ക്
X

കാക്കനാട്: കേരളാ മീഡിയ അക്കാദമിയില്‍ പുതുതായി ആരംഭിച്ച 'മോര്‍ച്ചറി' യാത്രക്കാരെ തെല്ലൊന്നുമല്ല വലച്ചത്. വ്യാഴാഴ്ച്ചയാണ് കളക്ടറേറ്റ് സിഗ്നല്‍ ജംഗഷന് സമീപം വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. മോര്‍ച്ചറി ബോര്‍ഡ് കണ്ട് യാത്രക്കാര്‍ റോഡരികില്‍ വാഹനം നിര്‍ത്തി നോക്കാന്‍ തുടങ്ങിയതോടെ ഏറെ തിരക്കുള്ള സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നിശ്ചലമാകുകയായിരുന്നു.

ആളുകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി കാര്യം തിരക്കിയപ്പോഴാണ് സംഭവം സിനിമ ലോക്കേഷനാണെന്ന് മനസിലായത്. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ ആവാസവ്യൂഹം സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പുതിയ സിനിമക്ക് വേണ്ടി ഒരുക്കിയ സെറ്റായിരുന്നു ഇത്.

അക്കാദമിയുടെ പ്രധാന കെട്ടിടത്തില്‍ മോര്‍ച്ചറി എന്ന് പെയിന്റടിച്ച് വെച്ചതാണ് യാത്രക്കാരെ സംശയത്തിലാഴ്ത്തിയത്. സിനിമാ സെറ്റാണെന്ന് മനസിലായതോടെ ആളുകള്‍ പിരിഞ്ഞ് പോകുകയായിരുന്നു. സംഭവം ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ചിത്രീകരണം ഇല്ലാത്ത സമയത്ത് മോര്‍ച്ചറി എന്ന് എഴുതിയിരിക്കുന്നത് അണിയറപ്രവര്‍ത്തകര്‍ പേപ്പര്‍ കൊണ്ട് മറയ്ക്കുകയായിരുന്നു.

Story highlights: 'Mortuary' at Media Academy; And then the traffic jam

Next Story