Top

മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമര്‍ദ്ദനം; 'മന്ത്രവാദിനി' ശോഭന ആളുകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്

15 Oct 2022 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമര്‍ദ്ദനം; മന്ത്രവാദിനി ശോഭന ആളുകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
X

പത്തനംതിട്ട: മലയാലപ്പുഴയില്‍ പിടിയിലായ ശോഭന മന്ത്രവാദത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുന്നതും മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പത്തനംതിട്ട മലയാലപ്പുഴയില്‍ വാസന്തീമഠം എന്ന പേരില്‍ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നത്.

സ്ത്രീയെ അസഭ്യം പറയുന്നതും വടി കൊണ്ട് അടിക്കുന്നതും നെഞ്ചില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. പൂജയ്ക്ക് എത്തിയ ആരോ പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്നും കരുതുന്നു.

ശോഭന നടത്തിയിരുന്ന കേന്ദ്രത്തില്‍ കുട്ടികളെ പോലും മന്ത്രവാദത്തിന് വിധേയമാക്കുന്ന എന്ന പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. കുട്ടിയെ ഉപയോഗിച്ച് പൂജകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീട്ടില്‍ നിന്ന് രാത്രി ഉള്‍പ്പടെ പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാരും വെളിപ്പെടുത്തിയിരുന്നു.

Story Highlights: More Visuals Showing Malayalapuzha Shobhana's Cruelty

Next Story