Top

തിരുവല്ലയില്‍ ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശ മദ്യവും നശിപ്പിക്കുന്നു

മുക്കോലയിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലാണ് ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവും നശിപ്പിക്കുന്നത്

16 Sep 2022 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയില്‍ ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശ മദ്യവും നശിപ്പിക്കുന്നു
X

വിഴിഞ്ഞം: ബിവറേജസ് ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന പഴകിയ വിദേശ മദ്യകുപ്പികളും ബിയറും എക്‌സൈസിന്റെ നേതൃത്വത്തില്‍ നശിപ്പിക്കുന്നു. മുക്കോലയിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലാണ് ഇരുപതിനായിരത്തിലേറെ കുപ്പി ബിയറും വിദേശമദ്യവും നശിപ്പിക്കുന്നത്.

ഇവയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇവ ഇനി ഉപയോഗശൂന്യമാണെന്ന് ചൂണ്ടികാട്ടി ബിവറേജസ് ഔട്ട്‌ലെറ്റ് അധികൃതര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യകുപ്പികള്‍ തിരുവല്ലയിലെ ഡിസ്റ്റിലറിയിലെത്തിച്ച് നശിപ്പിക്കുക. നിര്‍മാണത്തിനു ശേഷം വിവിധയിനം ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ ആറുമാസം വരെ ഉപയോഗിക്കാന്‍ കഴിയു. വിദേശ മദ്യക്കുപ്പികള്‍ രണ്ടുവര്‍ഷം വരെയുമാണ് ഉപയോഗിക്കാനാകുക.

Story Highlights: More than 20,000 bottles of beer and foreign liquor will be destroyed in Thiruvalla

Next Story