Top

ഷെയ്ഖ് പി ഹാരിസിനൊപ്പം പാര്‍ട്ടി വിട്ട് കൂടുതല്‍ നേതാക്കള്‍; സിപിഐഎമ്മില്‍

ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇവരെ സ്വീകരിച്ചു

22 Feb 2022 2:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷെയ്ഖ് പി ഹാരിസിനൊപ്പം പാര്‍ട്ടി വിട്ട് കൂടുതല്‍ നേതാക്കള്‍; സിപിഐഎമ്മില്‍
X

സിപിഐഎമ്മില്‍ ചേര്‍ന്ന എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരീസിനൊപ്പം തിരുവനന്തപുരത്തെ എല്‍ജെഡി സംസ്ഥാന- ജില്ലാ- മണ്ഡലം നേതാക്കളും എച്ച്എംഎസ് യൂണിയനിലെ തൊഴിലാളികളും സിപിഐഎംമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ഇവരെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്വീകരിച്ചു.

എല്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം പൂവച്ചല്‍ നാസര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അജി എസ്, യുവജനതാദള്‍ ജില്ലാ സെക്രട്ടറി ഷജീര്‍ വെള്ളാഞ്ചിറ, എല്‍ജെഡി ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജി രാധാകൃഷ്ണപിള്ള, എ മോഹനന്‍ ഉള്‍പ്പെടെ 27 പേരാണ് ഇന്ന് സിപിഐഎമ്മില്‍ ചേര്‍ന്നത്. ഇവര്‍ക്കൊപ്പം കൂടാതെ പനവൂര്‍ ടൗണിലെ എച്ച്എംഎസ് യൂണിയനിലെ മുഴുവന്‍ ഹെഡ്‌ലോഡ് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ആശയങ്ങളെക്കാള്‍ പ്രാതിനിധ്യം കുടുംബാധിപത്യത്തിന് നല്‍ക്കുന്നു, പാര്‍ട്ടി ശക്തമായ ഇടങ്ങളിലെല്ലാം കുടുംബാധിപത്യത്തിന് ഉദാഹരണങ്ങളുണ്ടെന്നും ദേശീയ നേതൃത്വം ദുര്‍ബലമാണെന്നും ആരോപിച്ചായിരുന്നു ഷെയ്ഖ് പി ഹാരിസ് എല്‍ജെഡി വിട്ടത്.

STORY HIGHLIGHTS: More LJD leaders joins CPIM

Next Story